അടിമാലി: ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളെ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അടിമാലി കാര്‍ഷിക വികസന ബാങ്കിന് സമീപത്തെ വെയ്റ്റിങ് ഷെഡില്‍ വെച്ചാണ് ആക്രമണം. അടിമാലിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളായ പഴയരികണ്ടം തണ്ടേല്‍ അനന്തു(20), കഞ്ഞികുഴി വെളളാംകുന്നേല് വിഷ്ണു(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സക്ക് ശേഷം വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ക്കൊപ്പം പറഞ്ഞുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി തലമാലി സ്വദേശി സിറിയക്കിനെതിരെ അടിമാലി പോലീസ് കേസ് എടുത്തു. ഇയാള്‍ ഓടി രക്ഷപ്പെട്ടു. വീട്ടിലേക്ക് പോകുന്നതിന് ബസ് കാത്ത് നില്‍ക്കുമ്പോഴാണ് ആക്രമണം.സിറിയക്ക് മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: