തിരുപ്പതി: ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യന്‍ കായികരംഗത്തിന്റെ അഭിമാനമുയര്‍ത്തിയ ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി. സിന്ധുവും പരിശീലകന് ഗോപിചന്ദും തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തിയാണ് ഇരുവരും ഒളിമ്പിക്സിലെ മികച്ച പ്രകടനത്തില്‍ ദൈവത്തിനോടുള്ള നന്ദി അറിയിച്ചത്.
റിയോ ഒളിമ്പിക്സില്‍ മെഡല്‍ ലഭിച്ചത് വെങ്കിടേശ്വരന്റെ അനുഗ്രഹം കൊണ്ടാണെന്നും റിയോയിലേക്ക് പോകുന്നതിന് മുമ്പ് തിരുപ്പതിയിലെത്തി അനുഗ്രഹം വാങ്ങിയിരുന്നുവെന്നും സിന്ധു വ്യക്തമാക്കി. ക്ഷേത്രത്തിലെ പവിത്രമായ പട്ട് തുണിയും പ്രസാദവും നല്‍കിയാണ് ഇരുവരെയും ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചത്.
ഒളിമ്പിക്സില്‍ സിന്ധുവിന് മെഡല്‍ ലഭിക്കുകയാണെങ്കില്‍ തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്യാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നതായി ഗോപിചന്ദും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: