കേരള രാഷ്ട്രീയം പരിവര്‍ത്തന പാതയില്‍: എം.ടി. രമേശ്

Tuesday 6 September 2016 4:32 pm IST

ചലച്ചിത്ര സംവിധായകന്‍ ഫാസിലിന്റെ വീട് സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഗൃഹസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കേരള രാഷ്ട്രീയം ബിജെപിക്ക് അനുകൂലമായ പാതയിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. മേശ്. ദീനദയാല്‍ജി ജന്മശതാബ്ദി ആഘോഷങ്ങളുടെയും ദേശീയ കൗണ്‍സിലിന്റെയും മുന്നോടിയായി കേരളത്തില്‍ നടക്കുന്ന ഗൃഹസമ്പര്‍ക്ക് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഗൃഹസമ്പര്‍ക്കത്തിന്റെ ഉദ്ഘാടനം ചെയ്ത് ചലച്ചിത്ര സംവിധായകന്‍ ഫാസിലിന്റെ വീട് സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, എം.വി. ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്‍, ടി. സജീവ്‌ലാല്‍, ഡി. പ്രദീപ്, ജി. വിനോദ്കുമാര്‍, വി. ശ്രീജിത്ത്, ശശികുമാര്‍, നിഖില്‍, മനു ഉപേന്ദ്രന്‍, ബാബു, വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.