സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആവണി ഉത്സവത്തിന് കൊടിയേറി

Monday 5 September 2016 9:18 pm IST

ഹരിപ്പാട്: ശ്രീസുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തില്‍ ആവണി ഉത്സവത്തിന് കൊടിയേറി. തിരുവോണത്തിന് ആറാട്ടോടുകൂടി സമാപിക്കും. മദ്ധ്യതിരുവിതാംകൂറില്‍ വര്‍ഷത്തില്‍ മൂന്ന് തവണ കൊടിയേറി ഉത്സവം നടക്കുന്ന ഏക ക്ഷേത്രമാണ് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം. വിഷുവിന് കൊടിയേറുന്ന ചിത്തിര ഉത്സവമാണ് പ്രധാനം. മഹാവിഷ്ണു സങ്കല്‍പ്പത്തില്‍ ധനുമാസത്തില്‍ നടത്തുന്ന മാര്‍കഴി ഉത്സവം, ശൈവസങ്കല്‍പ്പത്തില്‍ ചിങ്ങമാസത്തില്‍ നടത്തുന്ന ആവണി ഉത്സവവുമാണ് മറ്റ് രണ്ട് ഉത്സവങ്ങള്‍. കൊടിയേറ്റിന് പടിഞ്ഞാറെ പുല്ലാംവഴി സനല്‍ ദേവന്‍ നാരായണന്‍ നമ്പൂതിരി, കിഴക്കേപുല്ലാംവഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആര്‍.കെ. കുറുപ്പ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. ഗോപാലകൃഷ്ണപിള്ള, ക്ഷേത്രം മേല്‍ശാന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.