ലണ്ടന്‍: ഇംഗ്ലണ്ടിനായി ഏറ്റവും കുടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ഗോള്‍ കീപ്പറല്ലാത്ത താരമെന്ന ബഹുമതി ഇനി വെയ്ന്‍ റൂണിക്ക്.
ഇന്നലെ സ്ലൊവാക്യക്കെതിരായ മത്സരത്തോടെ 116 മത്സരങ്ങളില്‍ ഈ സൂപ്പര്‍താരം ഇംഗ്ലണ്ടിനായി ദേശീയ ജേഴ്സിയണിച്ചു. എന്നാല്‍ 125 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി ജേഴ്സിയണിഞ്ഞ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടനാണ് ഇംഗ്ലണ്ടിനായി ഏറ്റവുമധികം ജേഴ്സിയണിഞ്ഞ താരം.
115 മത്സരങ്ങളില്‍ കളിച്ച മുന്‍ നായകന് ഡേവിഡ് ബെക്കാമിന്റെ പേരിലുള്ള റെക്കോര്‍ഡാണ് റൂണി തിരുത്തിയത്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് കഴിഞ്ഞ സെപ്തംബറില്‍ റൂണി സ്വന്തമാക്കിയിരുന്നു. 53 ഗോളുകളാണ് റൂണി നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: