കൊളംബോ: ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിലും ഓസ്ട്രേലിയക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഓസീസ് വിജയം നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര കംഗാരുക്കള്‍ 4-1ന് കരസ്ഥമാക്കി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 40.2 ഓവറില്‍ 195 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും രണ്ടെണ്ണം വീഴ്ത്തിയ ആഡം സാംബയുടെയും ട്രാവിസ് ഹെഡ്ഡിന്റെയും മികച്ച ബൗളിങ്ങാണ് ശ്രീലങ്കയെ ചെറിയ സ്കോറില്‍ ഒരുക്കിയത്. 39 റണ്‍സെടുത്ത ധനുഷ്ക ഗുണതിലകെ ടോപ്സ്കോറര്‍. ധനഞ്ജയ ഡിസില്‍വ 34ഉം കുശല്‍ മെന്‍ഡിസ് 33ഉം പതിരണെ 32ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ 43 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 199 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. വാര്‍ണര്‍ 106 റണ്‍സെടുത്തു. 44 റണ്‍സെടുത്ത ബെയ്ലി മികച്ച പിന്തുണ നല്കി. വാര്‍ണര്‍ കളിയിലെ താരവും ജോര്‍ജ് ബെയ്ലി പരമ്പരയിലെ താരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: