കാലവര്‍ഷം: 7.52 കോടി രൂപയുടെ നഷ്ടം

Wednesday 6 July 2011 11:32 pm IST

കാസര്‍കോട്‌: ജില്ലയില്‍ കാലവര്‍ഷത്തില്‍ ഇതുവരെ 7.25 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 329 ഹെക്ടര്‍ കൃഷി നശിച്ച്‌ 1.03 കോടി രൂപയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറില്‍ 8 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. കാലവര്‍ഷത്തെ തുടര്‍ന്ന്‌ 22 വീടുകള്‍ പൂര്‍ണ്ണമായും, 313 വീടുകള്‍ ഭാഗീകമായും തകര്‍ന്ന്‌ 3.15 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. പൊതുമുതലുകള്‍ക്ക്‌ 6.18 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 51.6 മി.മി മഴ ലഭിച്ചു. ഇതുവരെ 1,313 മി.മി. മഴയാണ്‌ ജില്ലയില്‍ ലഭിച്ചത്‌.