പാലാ: പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ നോളജ് സെന്റര്‍ ഉദ്ഘാടനം ഇന്ന് 11ന് നടക്കും. സുരേഷ് ഗോപി എം.പി.ഭദ്രദീപം തെളിയിക്കും. കെ.എം.മാണി എംഎല്‍എ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തെക്കേക്കര പുളിക്കക്കണ്ടത്തില്‍ ബില്‍ഡിംഗ്സിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
മള്‍ട്ടി മീഡിയ ലാബ് ജോയി എബ്രഹാം എം.പിയും ഹാര്‍ഡ് വെയര്‍ ലാബ് നഗരസഭാദ്ധ്യക്ഷ ലീന സണ്ണിയും ഉദ്ഘാടനം ചെയ്യും. കെല്‍ട്രോണ്‍ നോളജ് സര്‍വ്വീസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ബറ്റി ജോണ്‍ അദ്ധ്യക്ഷത വഹിക്കും. തിയറി റൂമിന്റെ ഉദ്ഘാടനം നഗരസഭ ഉപാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന് നിര്‍വ്വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, കെല്‍ട്രോണ്‍ നോളജ് സെന്റര്‍ മാനേജര്‍ കേശവന് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിക്കും.
സര്‍ക്കാര്‍ അംഗീകൃതവും പിഎസ്സി നിയമങ്ങള്‍ക്ക് യോഗ്യവുമായ 140ലധികം കോഴുസുകളാണിവിടെയുള്ളത്. ഫോണ്‍: 9496308237
പ്രതികരിക്കാൻ ഇവിടെ എഴുതുക: