വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

Monday 5 September 2016 10:11 pm IST

കളമശേരി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എടയാറില്‍ കെഎസ്ഇബി സ്ഥാപിച്ച സോളാര്‍ വൈദ്യുതി നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ വൈദ്യുതി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ ആര്‍.സുകു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ്, സി.ജി. വേണുഗോപാല്‍, ടി.കെ. ഷാജഹാന്‍, പി.കെ. തിലകന്‍, വി.കെ. ഷാനവാസ്, സി.ആര്‍. ബാബു, ടി.എം. അഷറഫ്, ദീപക് രാജ്ഷാ, പി. വിജയകുമാരി, ബി. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ ആദ്യത്തെ സോളാര്‍ വൈദ്യുതി നിലയമാണ് എടയാറില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. 1.25 മെഗാവാട്ട് ഉത്പാദനശേഷിയുണ്ട്. പ്രതിവര്‍ഷം 17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാനാകും. അതിനായി 255 വാട്ട് ശേഷിയുള്ള 5002 സോളാര്‍ പാനലുകളും ഇതില്‍ ഉദ്പാദിപ്പിക്കു ഡിസി വൈദ്യുതിയെ എസിയാക്കുതിനായി 630 കിലോവാട്ട് ശേഷിയുള്ള രണ്ട് ഇന്‍വെര്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. എട്ട് കോടി രൂപ ചെലവാക്കിയാണ് വൈദ്യുതിനിലയം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.