കളമശേരി: മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷംന ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിനെതിരെ പോലീസ് കേസെടുത്തു. തൃക്കാക്കര അസി. കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. ചികിത്സാ പിഴവുകൊണ്ടാണ് ഷംന മരിച്ചതെന്ന പിതാവിന്റെ പരാതിയിലാണ് നടപടി. പോസ്റ്റ്മാര്‍ട്ടം, ലാബ് റിപ്പോര്‍ട്ടുകള്‍ എന്നിവ ലഭിച്ചിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പിതാവ് ഡെപ്യൂട്ടി കമ്മീഷണറോട് പറഞ്ഞു. ഷംനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ദ്ധാഭിപ്രായം നല്കാന് ഡി എം ഓയോട് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അസി. കമ്മീഷണര്‍ ബിജോയ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: