ആഫ്രിക്കന്‍ ഒച്ച് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

Monday 5 September 2016 10:14 pm IST

കളമശേരി: ഏലൂര്‍ നഗരസഭയിലെ 16-ാം വാര്‍ഡിലെ ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാന്‍ നഗരസഭ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നടപടിയെടുക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ ഉപരോധം പിന്‍വലിച്ചു. പ്രതിപക്ഷ നേതാവ്ചാര്‍ളി ജെയിംസ്, ഉണ്ണികൃഷ്ണന്‍, നസീറ റസാക്ക്, സാജന്‍ ജോസഫ്, ജാസ്മിന്‍ മുഹമ്മദ്കുഞ്ഞ്, ബിജി, മുന്‍ കൗണ്‍സിലര്‍ മാരായ അബ്ദുള്‍ റസ്സാക്ക്, അയ്യൂബ്, ഷൈജ ബെന്നി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കലേഷന്‍, മുന്‍ പ്രസിഡന്റ് രാമചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി നവാസ് ,ഏലൂര്‍ ഫൈസല്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.