കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 41-ാമത് സംസ്ഥാന ജൂനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് ആന്റ് സ്റ്റേറ്റ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളും സംസ്ഥാന വെറ്ററന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളും 7 മുതല്‍ 11 വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ആദ്യ ദിവസം 14 ജില്ലാ ടീമുകള്‍ പങ്കെടുക്കുന്ന ജൂനിയര്‍ അന്തര്‍ ജില്ലാ മത്സരങ്ങളും തുടര്‍ന്ന് ജൂനിയര്‍ (അണ്ടര്‍ 17, അണ്ടര്‍ 19) സംസ്ഥാന ചാമ്പ്യന്‍ ഷിപ്പും വെറ്ററന്‍ ചാമ്പ്യന്‍ഷിപ്പും നടക്കുന്നതാണ്. ഈ ടൂര്‍ണമെന്റില്‍ നിന്ന് നാ,ണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ജൂനിയര്‍ ടീമിനെ തെരഞ്ഞെടുക്കും. 7 ന് രാവിലെ 11 മണിക്ക് മുന്‍ മന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ പി.കെ.ശ്രീമതി എംപി ടൂര്‍ണമെന്റ് ഉദാഘാടനം ചെയ്യും. 11 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപനച്ചടങ്ങ് മന്ത്രീ ഇ.പി.ജയരാജന് ഉദാഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സമ്മാനദാനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: