പയ്യാവൂര്‍: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും പയ്യാവൂര്‍ ഗ്രാമപ്പഞ്ചായത്ത്, കുടുംബശ്രീയും സംയുക്തമായി ഓണത്തിന് പച്ചക്കറി വില്‍പ്പന സംഘടിപ്പിക്കുന്നു. സ്റ്റാളിലേക്ക് ജൈവ പച്ചക്കറികള്‍ ന്യായവിലയ്ക്ക് കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിക്കുന്നതും, ഇടനിലക്കാരില്ലാതെ ഉപഭോക്താക്കള്‍ക്ക് സ്റ്റാള്‍ വഴി ലഭ്യമാക്കുന്നതുമാണ്. വിവിധ പച്ചക്കറി ഉല്പന്നങ്ങള് വില്ക്കുവാന് താത്പര്യമുള്ളവര്‍ പയ്യാവൂര്‍ കൃഷിഭവന്റെ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 828120003, 4602210095.
പ്രതികരിക്കാൻ ഇവിടെ എഴുതുക: