കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവപര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎം ബോംബാക്രമണം

Tuesday 6 September 2016 12:29 am IST

കൂത്തുപറമ്പ്: കൂത്തുപറമ്പ് ആമ്പാലാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎം സംഘത്തിന്റെ ബോംബാക്രമണം. ആര്‍എസ്എസ് കൂത്തുപറന്‌ര് താലൂക്ക് പ്രചാര്‍ പ്രമുഖ് സി.കെ.സുരേഷ് ബാബുവിന്റെയും ബിജെപി ആമ്പിലാട് ബൂത്ത് പ്രസിഡണ്ട് നിഖില്‍ കൂരാറയുടെയും വീടുകള്‍ക്ക് നേരെയാണ് ബോംബാക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. സുരേഷ് ബാബുവിന്റെ കുട്ടിക്കുന്ന് ആമ്പിലാട്ടുള്ള വീടിന് നേരെ ശക്തിയേറിയ മൂന്നോളം ബോംബുകളാണ് സിപിഎം സംഘം വലിച്ചെറിഞ്ഞത്. ശക്തമായ സ്‌ഫോടനത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ ജനലുകളും വാതിലുകളും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സുരേഷ് ബാബുവും അമ്മയും അക്രമം നടക്കുന്ന സമയത്ത് വീട്ടിനകത്തുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. അരമണിക്കൂറിന് ശേഷം ആമ്പിലാട്ട് മാങ്കിമുക്കിലെ നിഖിലിന്റെ വീടിന് നേരെ അക്രമം നടന്നു. അക്രമികള്‍ വലിച്ചെറിഞ്ഞ ബോംബ് ചുമരില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. വീടിന്റെ ജനലുകളും വാതിലുകളും ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, എ.പി.പുരുഷോത്തമന്‍, എം.കെ.പ്രദീപന്‍, എ.വിനോദ് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.