ഇരിക്കൂര്‍: സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ചിന്മയ മിഷന് കുടുംബാംഗങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്നവരും എട്ട് മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കന്നവരുമായ മിടുക്കരായ ആണ്‍കുട്ടികള്‍ക്ക് സൗജന്യ പഠന താമസ സൗകര്യത്തിനായി ഒരുക്കിയ കല്യാട് ചിന്മയ ബാലനികേതന്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീജ അധ്യക്ഷത വഹിച്ചു. കല്യാട് വാര്‍ഡ് മെമ്പര്‍ പി.കെ.ജനാര്ദ്ദനന്, ബ്രിഗേഡിയര്‍ ടി.ജയറാം എന്നിവര്‍ സംസാരിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന് എന്നിവര്‍ സംബന്ധിച്ചു. ചിന്മയ മിഷന് ചീഫ് സേവക് കെ.കെ.രാജന് സ്വാഗതവും ട്രസ്റ്റ് പ്രൊഫ.ശ്രീനാഥ് നന്ദിയും പറഞ്ഞു.
ചിന്മയ മിഷന് വിദ്യാഭ്യാസ മേഖലയ്ക്കൊപ്പം സാമൂഹ്യ സേവന രംഗത്തും ചെയ്യുന്ന കാര്യങ്ങള്‍ പ്രോത്സാഹന ജനകമാണെന്ന് പി.കെ.ശ്രീമതി അഭിപ്രായപ്പെട്ടു. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് താമസ സൗകര്യമുള്ള അഞ്ച് വീടുകളാണ് ഒരുക്കുന്നത്. ഒരു വീടിന്റെ ഗൃഹപ്രവേശനം നിര്‍വ്വഹിച്ച ശേഷം സമീപത്തുള്ള ചിന്മയ റീഡിംഗ് റൂമും എംപി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: