കണ്ണൂര്‍: ശ്രീ ഭക്തിസംവര്‍ദ്ധിനി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത സന്നിദ്ധിയില്‍ 16ന് ശ്രീനാരായണ ഗുരുദേവന്റെ 162-ാമത് ജയന്തി ആഘോഷിക്കും. രാവിലെയും വൈകുന്നേരവും ശീവേലി എഴുന്നള്ളത്തും ഉച്ചക്ക് പായസ ദാനവും ഉച്ചയ്ക്ക് ശേഷം 3.30ന് കണ്ണൂര്‍ ശ്രീനാരായണ പാര്‍ക്കില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ഘോഷയാത്രയും നടക്കും. ഘോഷയാത്രയില്‍ അലങ്കരിച്ച ആനയും നാദസ്വര പാര്‍ട്ടിയും ചെണ്ടവാദ്യ സംഘവും ഭജന സംഘവും, വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളും അധ്യാപികാ അധ്യാപകരും വിവിധ സാംസ്കാരിക സംഘടനകളിലെ അംഗങ്ങളും പൊതുജനങ്ങളും യോഗം ഭാരവാഹികളും പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍വെച്ച് പ്രാദേശിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന വിവിധ സാഹിത്യ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും രാത്രി 7.30ന് കണ്ണൂര്‍ കലാഗുരുകുലം അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്ത സന്ധ്യയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: