നിവേദനം നല്‍കി

Tuesday 6 September 2016 12:32 am IST

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരില്‍ വ്യാപകമായി ജനങ്ങളൈ കുടിയൊഴിപ്പിക്കുന്നതില്‍ നിന്നും നിലവിലുള്ള ദേശീയപാതയെ സ്വകാര്യ ചുങ്കപ്പാതയാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് എന്‍എച്ച്-17 ആക്ഷന്‍ കൗണ്‍സില്‍, കുടിയിറക്ക്-സ്വകാര്യവല്‍ക്കരണ വിരുദ്ധ സമിതി എന്നീ സംഘടനകള്‍ സംയുക്തമായി കലക്ടര്‍ക്ക് നിവേദനം നല്‍കി. നിവേദക സംഘത്തിന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.ഡി.സുരേന്ദ്രനാഥ്, കുടിയറക്ക്-സ്വകാര്യവല്‍ക്കരണ വിരുദ്ധ സമിതി നേതാക്കളായ അപ്പുക്കുട്ടന്‍ കാരയില്‍, പി.പി.മോഹനന്‍, എന്‍.എച്ച്.ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ പോള്‍ ടി.സാമുവല്‍, വത്സലന്‍, മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.