തലശ്ശേരി: കോളേജ് ഓഫ് എഞ്ചിനിയറിംഗ് തലശ്ശേരിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ കോണ്‍ഫറന്‍സ് ‘ഇന്സിപ്പ്-2016’ തലശ്ശേരി പേള്‍വ്യൂ റീജന്‍സിയില്‍ ഡോ.ജോണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തലശ്ശേരി എഞ്ചനിയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി.സജീവ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ എഞ്ചിനിയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേദാവി ഡോ.നജീബ് സെമിനാര്‍ രേഖകള്‍ പ്രകാശനം ചെയ്തു. കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി പ്രൊഫ. ഷിബില ടി. സ്വാഗതം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് മേധാവി പ്രൊഫ.ജി.പി.നിത്യ കോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ പ്രൊഫ.അനില്‍ രാജഗോപാല്‍, പ്രൊഫ.ഹൈന, പ്രൊഫ.കിരണ്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഫറന്‍സ് കോഡിനേറ്റര്‍ പ്രൊഫ.ടി.വി.രേഷ്മ നന്ദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: