ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടിക്ക് ജില്ലയില്‍ ആവേശോജ്വല തുടക്കം

Tuesday 6 September 2016 12:38 am IST

കണ്ണൂര്‍: ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗൃഹസമ്പര്‍ക്ക പരിപാടിക്ക് ജില്ലയില്‍ ആവേശോജ്വല തുടക്കം. സമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ നഗരത്തില്‍ ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് നിര്‍വ്വഹിച്ചു. കണ്ണൂര്‍ നഗരത്തില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, നാഷണല്‍ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്‍, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, എ.ദാമോദരന്‍, ടി.ജ്യോതി, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് വര്‍മ്മ, കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.കെ.ശശിധരന്‍, കെ.രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പയ്യന്നൂര്‍: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന മഹാ സമ്പര്‍ക്ക യജ്ഞത്തിന്റെ പയ്യന്നൂര്‍ മണ്ഡലതല ഉദ്ഘാടനം എം.പി.രവീന്ദ്രന്‍ ജ്യോതിഷ പണ്ഡിതന്‍ മുരളീധരപൊതുവാളെ സന്ദര്‍ശിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി ഭാരവാഹികളായ പനക്കീല്‍ ബാലകൃഷ്ണന്‍, സുരേഷ് കേളോത്ത്, പ്രകാശന്‍ കോറോം തുടങ്ങിയവര്‍ പങ്കെടുത്തു. തളിപ്പറമ്പ്: 23 മുതല്‍ 25 വരെ തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ഭവന സന്ദര്‍ശനം അഡ്വ.വി.എം.ബാലകൃഷ്ണന്‍ നമ്പീശന് ലഘുലേഖ നല്‍കി ബിജെപി കോഴിക്കോട് മേഖലാ പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. അക്രമവും അഴിമതിയും ഉന്മൂലന സിദ്ധാന്തവും നടത്തി ലോകത്തുനിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന കമ്മ്യൂണിസത്തിന് പകരമായി മനുഷ്യ സ്‌നേഹത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഏകാത്മതാ മാനവ ദര്‍ശനമാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നത്. ദീനദയാല്‍ ഉപാധ്യായ ഉയര്‍ത്തിപ്പിടിച്ച ഈ മഹാ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനും കോഴിക്കോട് സമ്മേളനം ചരിത്ര സംഭവമാക്കുന്നതിനും എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒ.രാമചന്ദ്രന്‍, കെ.വത്സരാജ് എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍ത്തികപുരം: ഉദയഗിരി പഞ്ചായത്ത് ബിജെപി 34-ാം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ കൗണ്‍സിലിന്റെ ഗൃഹ സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. പാറോത്തുംമലയിലെ ജോഷി കൊച്ചുപാറയില്‍ നിന്നും ബിജെപി ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് പി.ഡി.ജയലാല്‍ സംഭാവന ഏറ്റുവാങ്ങി. ഗൃഹസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബൂത്ത് പ്രസിഡണ്ട് എന്‍.കെ.ഓമനക്കുട്ടന്‍, ജനറല്‍ സെക്രട്ടറി സുജിത്ത്, ഹരീഷ് മാധവന്‍ എന്നിവര്‍ സംസാരിച്ചു. ഇരിട്ടി : കോഴിക്കോട് നടക്കുന്ന ബി ജെ പി ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള ഗൃഹ സമ്പര്‍ക്ക പരിപാടി പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ഇരിട്ടിയില്‍ തുളസി മലബാര്‍ ഹോസ്പിറ്റല്‍ എം ഡി അഭിഷേക് ശ്യാമിന് പരിപാടിയുമായി ബന്ധപ്പെട്ട ലഖുലേഖ നല്‍കിക്കൊണ്ട് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.എം. രവീന്ദ്രന്‍ നിര്‍വഹിച്ചു. ജനറല്‍ സിക്രട്ടറി സത്യന്‍ കൊമ്മേരി, കൌണ്‍സിലര്‍ പി. രഘു മറ്റു നേതാക്കളായ കെ. ജയപ്രകാശ്, കെ. നാരായണന്‍, എ. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു. മട്ടന്നുര്‍: മട്ടന്നുര്‍ മണ്ഡലം ഗൃഹ സമ്പര്‍ക്കം പ്രസിഡന്റ് രാജന്‍ പുതുക്കുടി പ്രേമന്‍ മാസ്റ്റര്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ.രാജന്‍,ബൂത്ത് പ്രസിഡന്റ് വിനീഷ് ,ജനറല്‍ സെക്രടറി അനൂപ് ,ബൂത്ത് സെക്രടറി അഖില്‍, പി എന്നിവര്‍ പങ്കെടുത്തു. അഴീക്കോട്: ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ഗൃഹ സമ്പര്‍ക്ക പരിപാടി മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ അഡ്വ.ടി.സിഅനുരാഗിന് ലഘംലേഖ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബിജെപി ചിറക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സുരേന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.ക.സന്തോഷ് കുമാര്‍,സെക്രട്ടറി ടി.ബിജു എന്നിവര്‍ പങ്കെടുത്തു. പയ്യന്നൂര്‍: കോഴിക്കോട് നടക്കുന്ന ബി.ജെ.പി.ദേശീയ കൗണ്‍സിലിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന മഹാ സമ്പര്‍ക്ക യജ്ഞത്തിന്റെ പയ്യന്നൂര്‍ മണ്ഡലതല ഉദ്ഘാടനം എം.പി.രവീന്ദ്രന്‍ ജ്യോതിഷ പണ്ഡിതന്‍ മുരളീധരപൊതുവാളെ സന്ദര്‍ശിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി ഭാരവാഹികളായ പനക്കീല്‍ ബാലകൃഷ്ണന്‍, സുരേഷ് കേളോത്ത്, പ്രകാശന്‍ കോറോം തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടന്നു. കണ്ണൂരില്‍ നടന്ന പരിപാടി സ്റ്റേറ്റ്‌സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, ദേശീയസമിതി അംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതി അംഗം എ.ദാമോദരന്‍, എ.ഒ.രാമചന്ദ്രന്‍, അഡ്വ.ശ്രീകാന്ത് രവിവര്‍മ, കെ.രതീശന്‍, പി.എ.റിതേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചക്കരക്കല്ല്: ബിജെപി ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ധര്‍മ്മടം നിയോജക മണ്ഡല സമ്പര്‍ക്കത്തിന്റെ ഉദ്ഘാടനം ഐവര്‍കുളത്ത് നിയോജകമണ്ഡലം പ്രസിഡന്റ് പി.ആര്‍.രാജന്‍ നിര്‍വ്വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് ബാബു, കെ.പി.രാഘവന്‍, ടി.രാമദാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.