യുവതി കിണറില്‍ മരിച്ച നിലയില്‍

Tuesday 6 September 2016 12:46 am IST

മട്ടന്നൂര്‍: യുവതി കിണറില്‍ മരിച്ച നിലയില്‍. ഇല്ലംമൂല നാലുപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കേശവന്‍ ആചാരിയുടെ മകള്‍ എന്‍.പി.രാധിക(45) യെയാണ് ആള്‍മറയില്ലാത്ത വീട്ടുകിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. രാധികയെ ഉച്ചയ്ക്ക് ശേഷം കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തവെയാണ് കിണറില്‍ മൃതദേഹം കണ്ടെത്തിയത്. മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അവിവാഹിതയാണ്. അമ്മ: എന്‍.പി. പത്മിനി. സഹോദരങ്ങള്‍: രാജീവന്‍, രേണുക, രാജേഷ്, രജീഷ്, രസ്‌ന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.