കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ (സമദൃഷ്ടി ക്ഷമത വികാസ് മണ്ഡല്) കാസര്‍കോട് ജില്ലാ കമ്മറ്റി നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കോര്‍ണിയ അന്ധത മുക്തഭാരതമെന്ന ലക്ഷ്യത്തോടെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് കുന്നുമ്മലില്‍ നിന്ന് പുതിയകോട്ട മാന്തോപ്പ് മൈതാനി വരെ നടത്തിയ കൂട്ടയോട്ടം ഹൊസ്ദൂര്‍ഗ് സിഐ സുനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
സക്ഷമ ജില്ലാ പ്രസിഡന്റ് ജനാര്ദ്ദനന് വെളളിക്കേത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി പി.സുഭാഷ് വിശദീകരണം നടത്തി. കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷന് ഡോ.മനോഹര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സക്ഷമ ജില്ലാ ജനറല്‍ സെക്രട്ടറി വേണു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: