വടകര : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. പരിസരമലിനീകരണത്തിനും പൊതുജനാരോഗ്യപ്രശ്നത്തിനും ഹാനികരമാവും വിധത്തില്‍ ലിങ്ക് റോഡിന് സമീപത്തായി പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ മാലിന്യങ്ങള്‍ കരാമ ഫാന്‍സി അന്റ് ഫൂട്ട് വെയര്‍, റൊമാന്‍സ് ഫാഷന്‍ വെയര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നുമാണ് നിക്ഷേപിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനായി നോട്ടീസ് നല്‍കിയത്. പരിശോധനയ്ക്ക് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ. സജീവന് എന്നിവര്‍ നേതൃത്വം നല്കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: