കോഴിക്കോട്: നൂറു ദിവസം കൊണ്ട് നൂറിലധികം ഹിന്ദു വിരുദ്ധ നിലപാടെടുത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി ആരോപിച്ചു. കോഴിക്കോട് കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ ഹിന്ദു ഐക്യവേദിയുടെ പൂക്കളമിട്ട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ കലാപ ഭൂമിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ.ഷൈനു പറഞ്ഞു. ജില്ലാ സെക്രട്ടറി ബൈജു കൂമുള്ളി, ഇ. വിനോദ്കുമാര്‍, ദീപു മലാപ്പറമ്പ്, കെ. വിവേകാനന്ദന്, വി. കെ. ഷൈജു, എം. സുഗേഷ്, സുനില്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി. വെള്ളയില്‍ മേഖല ജനറല്‍ സെക്രട്ടറി സി. മിഥുന് സ്വാഗതവും വി. കെ, പ്രേമാനന്ദന് നന്ദിയും പറഞ്ഞു. ഇന്നും നാളെയും പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: