ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവാകും: സി.കെ. പത്മനാഭന്‍

Wednesday 7 September 2016 4:03 pm IST

ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്പര്‍ക്കയജ്ഞത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വണ്ടിപ്പേട്ട സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. ഗീവര്‍ഗ്ഗീസ് ജോര്‍ജിന് ലഘുലേഖ നല്‍കി ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്പര്‍ക്ക യജ്ഞത്തിന് കോഴിക്കോട്ടും തുടക്കമായി. വണ്ടിപ്പേട്ട സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. ഗീവര്‍ഗീസ് ജോര്‍ജിന് ലഘുലേഖ നല്‍കി, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ സമ്പര്‍ക്ക യജ്ഞത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു.

സമ്മേളനത്തിന്റെ വിജയത്തിനാവശ്യമായ എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് സി. കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു. ഫാ. ഗീവര്‍ഗീസ് ജോര്‍ജ്ജ്, സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ കമ്മിറ്റി ട്രഷറര്‍ പി. ജെ. തോമസ്, എന്നിവര്‍ ചേര്‍ന്ന് ബിജെപി സംഘത്തെ സ്വീകരിച്ചു.
കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം കേരള രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവാകുമെന്ന് സി.കെ. പത്മനാഭന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ് സംസ്ഥാന സമിതി അംഗം പി. രമണീഭായ്, ജില്ലാ പ്രസിഡന്റ് ടി. പി. ജയചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍, കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, ബിജെപി മണ്ഡലം ഭാരവാഹികളായ സുരേഷ്‌കുമാര്‍, കെ. ഷൈബു, ശിവപ്രസാദ്, സനല്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വടകര മണ്ഡലതല ഗൃഹസമ്പര്‍ക്കത്തിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. എം. രാജേഷ്, പി.എം. അശോകന്‍, സി.പി. ചന്ദ്രന്‍, ശ്രീധരന്‍ മടപ്പള്ളി, ശ്യാംരാജ്, രവീന്ദ്രന്‍ അടിയേരി എന്നിവര്‍ നേതൃത്വം നല്‍കി.

കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം സമ്പര്‍ക്ക യജ്ഞം ജില്ല വൈസ് പ്രസിഡന്റ് പൊക്കിനാരി ഹരിദാസന്‍ കോഴിക്കോട് സാമൂതിരി രാജയെ സന്ദര്‍ശിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് കെ പി ശിവദാസന്‍ ,ജില്ല ട്രഷറര്‍ പി വി ഉണ്ണികൃഷ്ണന്‍ , മണ്ഡലം ജനറല്‍ സെക്രടറി വിജയകൃഷ്ണന്‍ , മണ്ഡലം സെക്രടറി രാജീവ് മേനോന്‍,മണ്ഡലം യുവമോര്‍ച്ച പ്രസിഡന്റ് വിപിന്‍ എന്നിവര്‍ പങ്കെടുത്തു

കുറ്റിയാടി: കുറ്റിയാടി മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ കെ വി സുധീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിട്ട:കേണല്‍ പി കെ ഭാസ്‌കരന്റെ വീട് സന്ദര്‍ശിച്ചു. മണ്ഡലം പ്രസിഡന്റ് പി പി മുരളി,മണ്ഡലം ജന: സെക്രട്ടറി എടക്കുനി മനോജ് കുമാര്‍, സെക്രട്ടറി കെ ദിവാകരന്‍,വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രബീഷ് കൊന്നത്താരി, വൈസ് പ്രസി. വി.വി. അനില്‍കുമാര്‍ എന്നിവര്‍ നേത്രത്വം നല്‍കി. വില്ല്യാപ്പള്ളിയില്‍ കടകള്‍ കേന്ദ്രീകരിച്ചും സമ്പര്ക്കം് നടന്നു.

കുന്ദമംഗലം: മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരന്തൂര്‍ ഹരഹര മഹാദേവ ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ടും പൗരപ്രമുഖനും ആയ അപ്പുക്കുട്ടന്‍ നായരുടെ വീട് സന്ദര്ശിുച്ചു കൊണ്ടാണ് തുടക്കമായത്. ജില്ല സെക്രട്ടറി സി.അമര്‍നാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജോതിഷ പണ്ഡിത ഉമ അന്തര്‍ജ്ജനത്തിന്റെ വീട്ടിലും സഹകരണ ബാങ്കിലും സി ടെക് കോളെജിലും സമ്പര്‍ക്കം നടത്തി.
ഒളവണ്ണ ഏരിയ കുന്നത്തുപാലം, പന്തീരങ്കാവ്, പെരുമണ്ണ, പെരുവയല്‍, കുറ്റിക്കാട്ടൂര്‍, മാവൂര്‍, കളരിക്കണ്ടി, ചാത്തമംഗലം എന്നിവിടങ്ങളില്‍ സമ്പര്‍ക്കം നടത്തി.

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ജില്ല സെക്രട്ടറി സി പി സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റീല്‍ ഇന്ത്യ എം ഡി രാജീവിന്റെ വീട് സന്ദര്‍ശി ച്ചാണ് തുടക്കം കുറിച്ചത്. ശോഭിക വസ്ത്ര വ്യാപാര സ്ഥാപന ഉടമ ദാവൂദ്,മര്‍മ്മ ചികിത്സകന്‍ തിലകന്‍ ഗുരുക്കള്‍ എന്നിവരുമായും സമ്പര്‍ക്കം നടത്തി.

മുക്കം: മുന്‍സിപ്പാലിറ്റിയില്‍ മണ്ഡലം പ്രസിഡണ്ട് കെ ടി ജയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. എം ടി വേണു ഗോപാല്‍, മുന്‍സിപാലിറ്റി വൈസ് പ്രസി: എം ഇ രാജന്‍, ബിജു വി പി ,രാജേഷ് ജനപ്രിയ, കൗണ്‍സിലര്‍ രജിത കുപ്പോട്ട് എന്നിവര്‍ പങ്കെടുത്തു.
കൊടിയത്തൂര്‍ പഞ്ചായത്തില്‍ കര്‍ഷക മോര്‍ച്ച ജില്ല ജന സെക്രട്ടറി ബാബു മൂലയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുന്ദരന്‍ കൊടിയത്തൂര്‍, ഉണ്ണി വാപ്പാട്ടുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

താമരശ്ശേരി: തിരുവമ്പാടി മണ്ഡലം തല ഉദ്ഘാടനം പുതുപ്പാടിയില്‍ നടന്നു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം, ബാലഭവന്‍ എന്നിവയുടെ മാനേജര്‍ ഫാ. ജോര്‍ജ് മോഡിയില്‍ റമ്പാന്‍ കോര്‍ എപ്പിസ്‌കോപ്പയ്ക്ക് ലഘുലേഖ നല്‍കി ഉദ്ഘാടനം ചെയ്തു.
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.പി. അനന്തനാരായണന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജോണി കുമ്പുളുങ്കല്‍, പി. വി. സാബു, വിജയകുമാരി, വേണുദാസ്, പി. മനോജ്, മുരളി ടി.പി, റജി മുരളി നേതൃത്വം നല്‍കി.

കൊടുവള്ളി: കൊടുവള്ളി മണ്ഡലം തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ടി.പി. സുരേഷ്, മക്കാട്ട് മാധവന്‍ നമ്പൂതിരിക്ക് ലഘുലേഖ നല്‍കി നിര്‍വഹിച്ചു. ബിജെപി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഷാന്‍ കട്ടിപ്പാറ, ജനറല്‍ സെക്രട്ടറി ബിജു പടിപ്പുരക്കല്‍, വി. കെ. ചോയിക്കുട്ടി, കെ.വി. അരവിന്ദാക്ഷന്‍, ജോസ് കാപ്പാട്ടുമല, എം. ചെക്കുട്ടി, വാസുദേവന്‍ നമ്പൂതിരി, കെ.കെ. വേലായുധന്‍, ഒ.പി. സാജു, പി. സജീവ്കുമാര്‍, ടി. ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പേരാമ്പ്ര മണ്ഡലം സമിതിയുടെ പരിപാടി ഉദ്ഘാ ട നം സംസ്ഥാന സമിതി അംഗം അഡ്വ: വി.പി. ശ്രീപത്മനാഭന്‍ ഉദ്ഘാടനം ചെയ്തു പ്രസിദ്ധ സാഹിത്യകാരനും ഇടതുപക്ഷ സ ഹയാത്രികനുമായ കോളിയോട്ട് മാധവന് ലഘുലേഖ നല്‍കി കൊണ്ട് നടത്തിയ ചടങ്ങില്‍ ബി.ജെ പി മണ്ഡലം പ്രസിഡണ്ട് എന്‍ ഹരിദാസ്, ജനറല്‍ സെക്രട്ടറി എ.ബാലചന്ദ്രന്‍ ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിജു കൃഷ്ണന്‍, ബിനീഷ് മാസ്റ്റര്‍ മഹിള മോര്‍ച്ച ജില്ലവൈ. പ്രസിഡണ്ട് ജയസുധ, സുനോജന്‍ കെ കെ തുടങ്ങിയവര്‍ പങ്കെടുത്തു

ബാലുശ്ശേരി നിയോജകമണ്ഡലം തല ഉദ്ഘാടനം കോക്കല്ലൂരിലെ പഴയകാല ജനസംഘ പ്രവര്‍ത്തകനും 1967 ലെ ജന സംഘ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്ത കല്ലുവളപ്പില്‍ കൃഷ്ണന്‍നായരെ സമ്പര്‍ക്കം ചെയ്തുകൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ടി ബാലസോമന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് രാജേഷ് കായണ്ണ, കെ.കെ ഗോപിനാഥന്‍ മാസ്റ്റര്‍, കെ ഭാസ്‌ക്കരന്‍, സി മോഹനന്‍, ഇ പ്രകാശന്‍, കെ.വി ബാലന്‍, ബിജേഷ് തത്തമ്പത്ത്, സുജിത്ത് പനായി എന്നിവര്‍ പങ്കെടുത്തു.

എലത്തൂര്‍ നിയോജകമണ്ഡലം തല ഉദ്ഘാടനം നന്മണ്ട കുന്നത്തെരുവില്‍ പി.കെ പത്മനാഭനെ സമ്പര്‍ക്കം ചെയ്ത് ബിജെപി ജില്ലാ സെക്രട്ടറി എന്‍.പി രാമദാസ് നിര്‍വ്വഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് ടി ദേവദാസ്മാസ്റ്റര്‍, ജില്ലാ സമിതി അംഗം ടി അനൂപ്കുമാര്‍, നന്മണ്ട പഞ്ചായത്ത് പ്രസിഡണ്ട് സി ദാമോദരന്‍, അനീഷ് നന്മണ്ട, ടി രാജീവന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

മുക്കം: പ്രവാസിയായ തടായില്‍ മുഹമ്മദാലിക്ക് ലഘുലേഖ നല്‍കി ദേശീയ കൗസില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.ടി ജയപ്രകാശ്, ടി.കെ വേലുക്കുട്ടി, പി.പി. വിജയന്‍ ,ഇ.കെ രാജന്‍, പി.രാജു, വി.കെ ശിവന്‍ എന്നിവര്‍ സംബന്ധിച്ചു.
കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ സമ്പര്‍ക്കത്തിന് എംഎം രാധാകൃഷ്ണന്‍ മാസ്റ്റര്‍ മയിലിയോട്ട് രാജീവന്‍, വി. പി. ഷാജു, ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.
ആഴ്ചവട്ടത്ത് പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്‍ നിര്‍മ്മല ഹോസ്പിറ്റലിലെ ഡോ. ജയകുമാര്‍ പൈ ക്ക് ലഘുലേഖ നല്‍കി ഉദ്ഘാടനം ചെയ്തു. പി. ശിവദാസന്‍, സജ്‌ന, ഉദയഭാനു, പി എം. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുക്കം: മുക്കം നഗരസഭയില്‍ നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ ഗൃഹ സമ്പര്‍ക്ക യജ്ഞം സാമൂഹ്യ പ്രവര്‍ത്തകന്‍ സി.ജയപ്രകാശിന് ലഘുലേഖ നല്‍കി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ് നിര്‍വ്വഹിച്ചു.സെക്രട്ടറി എം.ടി.വേണുഗോപാല്‍, നഗരസഭാ വൈസ് പ്രസിഡന്റ് എം.ഇ.രാജന്‍ എന്നിവര്‍ സംബന്ധിച്ചു.വീടുകള്‍ കയറി യുള്ളസമ്പര്‍ക്ക യജ്ഞം 11 വരെ തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.