സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമൊരുക്കി യുവമോര്‍ച്ചയുടെ പ്രതിഷേധം

Tuesday 6 September 2016 10:35 am IST

മലപ്പുറം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നടത്തരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിലവിളക്ക് കത്തിച്ച് പൂക്കളമൊരുക്കി. കലക്ട്രേറ്റ് പടിക്കല്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി അജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ..അനൂപ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി.രതീഷ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് എ.സേതുമാധവന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരപ്പനങ്ങാടി: മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടി യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് റിജു ചെറവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രദീപ് കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഷിജു പട്ടാളത്തില്‍, ജനറല്‍ സെക്രട്ടറി ഹരീഷ്, സെക്രട്ടറിമാരയ സുബിന്‍ ഷാന്‍, ശ്രീഹരി, ശ്യാംജിത്ത് എന്നിവര്‍ സംസാരിച്ചു. തിരൂര്‍: മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് യുവമോര്‍ച്ച പ്രതിഷേധ പൂക്കളം തീര്‍ത്തു. മണ്ഡലം പ്രസിഡന്റ് രതീഷ് ചെമ്പ്ര, ജനറല്‍ സെക്രട്ടറി ടി.കെ.വിജീഷ്, സെക്രട്ടറി ടി.വി.രജീഷ് ആതവനാട്, പി.ഷണ്‍മുഖന്‍, ശിവന്‍ തച്ചനാട് എന്നിവര്‍ നേതൃത്വം നല്‍കി. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍, ടി.രാജന്‍, പി.ടി.മോഹനന്‍, സുനില്‍ പരിയാപുരം എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.