കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നടത്തരുതെന്നും അത്തപൂക്കളം ഒരുക്കരുതുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിലും സര്‍ക്കാര്‍ ഉത്തരവിലും പ്രതിഷേധിച്ച് യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ അത്തപൂക്കളമൊരുക്കി പ്രതിഷേധിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്നിലും മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് ഓഫീസിന് മുന്നിലുമാണ് വേറിട്ട പ്രതിഷേധം നടത്തിയത്. താലൂക്ക് ഓഫീസിന് മുന്നില്‍ നൂറുകണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാവിലെ തന്നെ അത്തപൂക്കളമൊരുക്കാന്‍ എത്തിയിരുന്നു. താലൂക്ക് ഓഫീസിന് മുന്നില്‍ അത്തപൂക്കളമൊരുക്കാന്‍ അനുവദിക്കരുതെന്ന് താലൂക്ക് ഓഫീസര്‍ അറിയിച്ചതായി കാട്ടി പോലീസ് രംഗത്ത് എത്തിയത് ചെറിയ വാക്കേറ്റത്തിന് കാരണമായി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്.എസ്.പ്രശാന്ത്, ജില്ലാ പ്രസിഡന്റ് സനില്കരുനാഗപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജിതിന്‍ദേവ്,കൃഷ്ണകുമാര്‍എന്നിവര്‍ അത്തപ്പൂക്കളമൊരുക്കുന്നതിന് നേതൃത്വം നല്കി.
കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ നടന്ന അത്തപ്പൂക്കള പ്രതിഷേധ പരിപാടിക്ക് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാദേവി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ബിറ്റി.സുധീര്‍. സുധാചന്ദ്രന്, പുഷ്പലത, ചന്ദ്രലേഖ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: