പത്തനാപുരം: പശുവിന് പേവിഷബാധയേറ്റു. വിളക്കുടി പഞ്ചായത്തിലെ ഇളമ്പല്‍ മീന്തലോട് ശോഭവിലാസത്തില് ശോഭകുമാരിയുടെ ഉടമസ്ഥതയിലുള്ള പശുവിനും ആറ് മാസം പ്രായമായ കിടാവിനും പേവിഷബാധയേറ്റതായുള്ള നിഗമനം. തുടര്‍ന്ന് മൃഗാശുപത്രിയില്‍ അറിക്കുകയും ഡോക്ടര്‍മാരെത്തുകയും ചെയ്തു.വായില്‍ നിന്നും നുരയും പതയും വരുന്നുണ്ട്. കഴിഞ്ഞ ജൂലൈ അഞ്ചാം തീയതി സമീപത്തെ പുരയിടത്തില്‍ വച്ച് പശുവിനും കിടാവിനും പേപ്പട്ടിയുടെ കടിയേറ്റിരുന്നു. രണ്ട് ദിവസം കൊണ്ട് പശു അവശനിലയിലായെന്നും വീട്ടുകാര്‍ പറയുന്നു. കടിയേറ്റതായി സംശയം ഉള്ളതിനാല്‍ രണ്ട് മാസം കൊണ്ട് പാല് വിതരണവും നിര്‍ത്തി. മേഖലയില്‍ അടിയന്തിരമായി വാക്സിനേഷന് ക്യാമ്പ് നടത്തുമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: