പയ്യാവൂര്‍: പയ്യാവൂര്‍ ആസാദ് സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഉത്തരകേരളാ വടംവലി മത്സരം നടക്കും. 24ന് രാവിലെ 10ന് പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഒന്നാം സമ്മാനം നേടുന്ന ടീംമുകള്‍ക്ക് ഇരുപത്തിഅയ്യായിരം രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്ന ടീമുകള്‍ക്ക് പതിനയ്യായിരം രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് അയ്യായിരം രൂപയും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ 18ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകസമിതി അറിയിച്ചു. ഫോണ്‍: 9496356985, 9048057389.
പ്രതികരിക്കാൻ ഇവിടെ എഴുതുക: