തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2015ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജി ജോര്‍ജ് അര്‍ഹനായി.
ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഒക്ടോബര്‍ 15നു പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ കെ.ജി.ജോര്‍ജിന് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും.
മലയാള സിനിമയില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച സംവിധായകനാണ് കെ.ജിജോര്‍ജ്. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും ഒന്‍പതു സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.സ്വപ്നാടനം, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, ഇലവംകൊടുദേശം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: