മണ്ണഞ്ചേരി : ഉദ്യോഗസ്ഥരുടെ അനാസ്ഥ, തൊഴിലുറപ്പുകാര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നുപരാതി. ആര്യാട് ബ്ലോക്കിലെ മണ്ണഞ്ചേരി പഞ്ചായത്ത് നിവാസികളായ ഒരുപറ്റം സ്ത്രീകള്‍ക്കാണ് തൊഴില്‍ ലഭിക്കാത്തത്. തൊഴിലുറപ്പ് വിവരശേഖരണത്തില്‍ തെറ്റായ കണക്കുകള്‍ രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.തൊഴിലാളികളുടെ വിവരങ്ങളും തൊഴില്‍ ദിനങ്ങളും കമ്പ്യൂട്ടറുകളിലാണ് ശേഖരിച്ചുവയ്ക്കുന്നത്.
26 മുതല്‍ 32 തൊഴില്‍ ദിനം മാത്രം ലഭിച്ച തൊഴിലാളികളുടെ കണക്കില്‍ നൂറുദിവസം ജോലിചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് കൃത്യമായി ജോലി ലഭിക്കുന്നുമുണ്ട്. മൂന്നുമാസം മുന്‍പാണ് ഇതുസംബന്ധിച്ച പരാതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്.ഉടന്‍ പരിഹരിക്കാം എന്നുപറയുന്നതല്ലാതെ ഗൗരവമായി തങ്ങളുടെ പ്രശ്നത്തെ കാണുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.
ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പരസ്പ്പരം പഴിചാരി കൈയ്യൊഴിയുകയാണ്. ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം കണക്കില്കൃത്രിമം വരുത്തിയതാണോയെന്നും തൊഴിലാളികള്‍ക്ക് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: