ആലപ്പുഴ: ഐആര്‍ഡിപി എസ്ജിഎസ്വൈ കുടുംബശ്രീ എന്നിവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി വിപണനമേള ഇന്നാരംഭിച്ച് 11ന് സമാപിക്കും. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ മന്ത്രി ജി. സുധാകരന് ഇന്ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. ഓരോ ദിവസവും 500 രൂപയില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ പേര് നറുക്കിട്ട് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ദലീമ ജോജോ, പ്രോജക്ട് ഡയറക്ടര്‍ കെ.ആര്. ദേവദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: