മെഡിക്കല്‍ പ്രവേശനം: സമയപരിധി നീട്ടി

Tuesday 6 September 2016 9:20 pm IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. ഈ മാസം ഒമ്പതുവരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. ചൊവ്വാഴ്ച വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാലു കോളജുകള്‍ ഒഴികെ മറ്റു കോളജുകളെല്ലാം സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഈ നാലു കോളജുകള്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ തയാറായിട്ടുണ്ട്. നേരത്തെ, സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായി ധാരണയാകാന്‍ വൈകിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ ചൊവ്വാ വരെ സമയം നീട്ടി നല്‍കാന്‍ ജയിംസ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.