കണ്ണൂര്‍: ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്തു നടത്തുന്ന ഓണാഘോഷം ജനകീയ പങ്കാളിത്തത്തോടെ നടത്തണമെന്ന് ജില്ലാ ടൂറിസം ക്ലബ്ബ് അധികൃതരോടാവശ്യപ്പെട്ടു. ഓണാഘോഷം ഏതെങ്കിലും ഇവന്റെ മാനേജ്മെന്റിനെ ഏല്‍പ്പിച്ചു നടത്തരുതെന്നും യോഗം ആവശ്യപ്പെട്ടു. പരസ്പരവിശ്വാസം നഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കാനുള്ള അവസരം ഇതു സൃഷ്ടിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് എ.പ്രേമന് അധ്യക്ഷത വഹിച്ചു. പി.കെ.പ്രേമരാജന്‍, കെ.ഒ.കരുണാകരന് നമ്പ്യാര്‍, പി.രാജലക്ഷ്മി, കെ.ലതിക, കെ.കെ.തങ്കറാണി, പി.സത്യവതി, സെക്രട്ടറി എം.പി.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: