ശ്രീകണ്ഠാപുരം: കര്‍ണ്ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന കാഞ്ഞിരക്കൊല്ലി ചിറ്റാരി മേഖലയില്‍ എക്സൈസ്, പോലീസ്, വനംവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത റെയ്ഡ് നടത്തി. ചിറ്റാരിയിലെ പഞ്ചായത്ത് കുളത്തിന് സമീപം കാടിനുള്ളില്‍ വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. 1260 ലിറ്റര്‍ വാഷും 9 ലിറ്റര്‍ ചാരായവും പിടികൂടി. വാറ്റ് സംഘം ഓടിരക്ഷപ്പെട്ടു. നിരവധി വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 9 ലിറ്റര്‍ ചാരായം കണ്ടെത്തിയതിനെ തുടര്‍ന്ന് കാഞ്ഞിരക്കൊല്ലി ചിറ്റാരിയിലെ ചക്കാലക്കല്‍ ഷിന്റോ(35)ക്കെതിരെ എക്സൈസ് കേസെടുത്തു. എക്സൈസ് സംഘം പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കയ്യിലുണ്ടായ ചാരായം നിറച്ച കന്നാസ് ഉപേക്ഷിച്ച് ഷിന്റോ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ദിനേശന്, ശ്രീകണ്ഠാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ സി.സി.ആനന്ദകുമാര്‍, പയ്യാവൂര്‍ എസ്.ഐ. സി.മല്ലിക, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ വി.വി.ഷാജി, തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: