വീട്ടമ്മയുടെ വസ്തു മാഫിയ തട്ടിയെടുത്തെന്ന്

Tuesday 6 September 2016 9:19 pm IST

മാന്നാര്‍: പൈതൃക സ്വത്തായി ലഭിച്ച വസ്തു ബ്ലേഡ് പലിശക്കാരന്‍ തട്ടിയെടുത്തതായി മാന്നാര്‍ കൊട്ടാരത്തില്‍ പറമ്പില്‍ സൂസമ്മ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. സൂസമ്മയുടെ അമ്മ അമ്മിണി ജോര്‍ജ്ജ് പരുമല ഗില്‍ഗാല്‍ ഭവനില്‍ ബൈജുവിന്റെ പക്കല്‍ നിന്നും 30,000 രൂപ പലിശയ്ക്ക് വാങ്ങുകയും ഇതിന്റെ ഈടായി ഇവരുടെ പേരിലുണ്ടായിരുന്ന പരുമല പാലത്തിന് സമീപത്തായുള്ള അഞ്ച് സെന്റ് വസ്തുവിന്റെ ആധാരം നല്‍കി. കൃത്യമായി മാസം തോറും പലിശ നല്‍കിയിരുന്ന ഇവര്‍ പെട്ടെന്ന് രോഗത്തിന് അടിമയായി. ഈ അവസരം മുതലെടുത്ത് ബൈജു ഇവരെ ഭീഷണിപ്പെടുത്തി വസ്തു സ്വന്തം പേരില്‍ വിലയാധാരമാക്കി മാറ്റിയെന്നാണ് പരാതി. അമ്മിണി ജോര്‍ജ്ജ് 2006 ല്‍ മരിച്ചു. അടുത്ത ദിവസം സൂസമ്മയും കുടുംബവും ഇവര്‍ താമസിച്ച് കൊണ്ടിരുന്ന വീടും വസ്തുവില്‍ നിന്നും മാറേണ്ട സാഹചര്യം ഉണ്ടായി. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ലഭിക്കേണ്ട വീതമായ അഞ്ച് സെന്റില്‍ വീട് വയ്ക്കുന്നതിന് വേണ്ട നടപടികള്‍ക്ക് ഒരുങ്ങിയപ്പോഴാണ് വസ്തു മറ്റൊരാളുടെ പേരിലാണെന്ന് അറിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.