പാക്കിസ്ഥാനില്‍ സ്ഫോടനം: 10 മരണം

Sunday 11 March 2012 3:34 pm IST

പെഷവാര്‍: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ശവസംസ്കാര ചടങ്ങിനിടെയുണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക്‌ പരിക്കേറ്റു. പെഷവാറിന്റെ പ്രാന്തപ്രദേശമായ ബദ്ബറി താലിബാന്‍ ഭീകര വിരുദ്ധ പോരാളിയുടെ ഭാര്യയുടെ മരണാനന്തര ചടങ്ങിനിടെയാണ്‌ സ്ഫോടനം നടന്നത്‌. ചാവേര്‍ സ്ഫോടനമാണോ ഉണ്ടായതെന്ന കാര്യം അറിവായിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.