കായംകുളം: നഗരസഭ ചേരാവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് ഗുളിക നല്‍കിയതായി പരാതി. പെരുങ്ങാല രേവതിയില്‍ എസ്.സനൂഷിനാണ് 2014 ഒക്ടോബറില്‍ കാലാവധി കഴിഞ്ഞ ഗുളിക നല്‍കിയത്.
പനി ബാധിച്ച സനൂഷ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഡ്യൂട്ടിഡോക്ടറെ കാണുകയും പരിശോധിച്ച് മരുന്ന് കുറിക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്നും നല്കിയ ഗുളിക പരിശോധിച്ചപ്പോഴാണ് ഉപയോഗ കാലാവധി തീര്‍ന്നിട്ട് രണ്ടു വര്‍ഷമായെന്ന് മനസ്സിലായത്. ഡോക്ടറെ സമീപിച്ച് വിവരം പറഞ്ഞപ്പോള്‍ പരസ്പരം വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിപിഎമ്മിന് രോഗിയുടെ ബന്ധുക്കള്‍ പരാതി നല്കി. കാലാവധി കഴിഞ്ഞ മരുന്ന് സര്‍ക്കാര്‍ ആശുപത്രിയിലൂടെ വിതരണം ചെയ്തതില്‍ നഗരസഭാ കൗണ്‍സിലര്‍ പാലമുറ്റത്ത് വിജയകുമാര്‍ പ്രതിഷേധിച്ചു. രോഗിയുടെ ജീവനുപോലും ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: