ബിജെപി ദേശീയ കൗണ്‍സില്‍: ഗൃഹസമ്പര്‍ക്കം തുടങ്ങി

Tuesday 6 September 2016 9:49 pm IST

കാസര്‍കോട്: ദീന്‍ ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമുള്ള മഹാസമ്പര്‍ക്ക അഭിയാന് ജില്ലയില്‍ തുടക്കമായി. അതിന്റെ ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് നഗരത്തില്‍ വെച്ച നളീന്‍ കുമാര്‍ കട്ടീല്‍ എം.പി. ഡോ.സുരേഷ് ബാബുവിന് ലഘുലേഖ നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. മണ്ഡലം ബൂത്ത് തലങ്ങളില്‍ മഹാസമ്പര്‍ക്ക അഭിയാന്റെ വിപുലമായ പരിപാടികള്‍ വരുന്ന ഒരാഴ്ചക്കാലങ്ങളിലായി സംഘടിപ്പിക്കും. ചടങ്ങില്‍ ബിജെപി ദേശീയ സമിതിയംഗം എം.സജ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍, പി.രമേശ്, വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, എം.ജനനി, രാമപ്പ മഞ്ചേശ്വരം, ട്രഷറര്‍ ജി.ചന്ദ്രന്‍, കൗണ്‍സിലര്‍ സവിത ടീച്ചര്‍, സെക്രട്ടറി അഡ്വ.സദാനന്ദ റൈ, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ടി.പുരുഷോത്തമന്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സദാശിവന്‍, സെക്രട്ടറി ഭാസ്‌കരന്‍, വൈ.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട്: സെപ്തംബര്‍ 23, 24, 25 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്കം പൗരപ്രമുഖന്‍ കാഞ്ഞങ്ങാട്ടെ വേണുഗോപാലന്‍ നമ്പ്യാരുടെ വീട്ടില്‍ നിന്ന് അദ്ദേഹത്തിന് ലഘുലേഖ കൈമാറി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയതു. തുടര്‍ന്ന് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ പ്രചാരണം നടത്തി. മണ്ഡലം പ്രസിഡന്റ് എന്‍.മധു, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം.ബല്‍രാജ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌സുനില്‍കുമാര്‍, കൗണ്‍സിലര്‍ എച്ച്.ആര്‍.ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.