സാര്‍വ്വജനിക ശ്രീഗണേശോത്സവം: നിമഞ്ജന ഘോഷയാത്ര നാളെ

Tuesday 6 September 2016 9:50 pm IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അമ്മനവര്‍ ക്ഷേത്രപരിസരത്ത് നടക്കുന്ന ഗണേശോത്സവത്തന്റെ ഭാഗമായി ഇന്നലെ രാവിലെ 9.45ന് ഗണപതി വിഗ്രഹം പ്രാണപ്രതിഷ്ഠ നടത്തി. തുടര്‍ന്ന് ധ്വജാരോഹണം. ഗണപതിഹോമം, കുട്ടികളുടെ ഗണപതി ചിത്രരചന മത്സരം, ഉച്ചപൂജ, പ്രസാദ വിതരണം എന്നിവ നടന്നു. വൈകുന്നേരം സര്‍വ്വൈശ്വര്യ വിളക്ക് പൂജ, നൃത്ത സന്ധ്യ, രംഗപൂജ, മഹാപൂജ, പ്രസാദവിതരണം എന്നിവ നടന്നു. ഇന്ന് രാവിലെ 6 മണിക്ക് നടതുറക്കല്‍, രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെ ഭജന. 7.30ന് ഉഷപൂജ, 8ന് ഗണപതിഹോമം, 12.30ന് ഉച്ചപൂജ, പ്രസാദ വിതരണം. ഒരു മണിക്ക് അന്നദാനം, വൈകുന്നേരം 4 മണിക്ക് നടതുറക്കല്‍, 6.30 മുതല്‍ 8 വരെ ആദ്ധ്യാത്മിക പ്രഭാഷണം, 8.30ന് രംഗപൂജ, മഹാപൂജ, പ്രസാദവിതരണം എന്നിവ നടക്കും. നാളെ രാവിലെ നടതുറക്കലിന് ശേഷം മഹാഗണപതിഹോമം, 11.30ന് ഹോമ പൂര്‍ണാഹുതി, ഉച്ചപൂജ, 1 മണിക്ക് രാത്രിപൂജക്ക് ശേഷം നിമഞ്ജന പൂജയും നിമഞ്ജന ഘോഷയാത്രയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.