കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വൗഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കോടി രൂപയുടെ വിദേശ നിര്‍മ്മിത സിഗരറ്റ് പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് സിഗരറ്റ് പിടികൂടിയത്. ജിപ്സം ബോര്‍ഡില്‍ ഒളിപ്പിച്ചാണ് സിഗരറ്റ് കടത്താന്‍ ശ്രമിച്ചത്. ദുബായിയില്‍നിന്നും കൊണ്ടുവന്നതാണ് സിഗരറ്റ്. കണ്ടെയ്നര്‍ ആരുടെതാണെന്നും ആര്‍ക്ക് അയച്ചതാണെന്ന കാര്യം അനേ്വഷിച്ചുവരികയാണ്. കഴിഞ്ഞമാസവും അനധികൃതമായി കടത്താന്‍ ശ്രമിച്ച വിദേശസിഗരറ്റ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: