കൊച്ചി: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ 8ന് എറണാകുളം നഗരത്തില്‍ ഓട്ടോറിക്ഷാ ടാക്സി തൊഴിലാളികള്‍ പണിമുടക്ക് നടത്തും. പണിമുടക്കിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4.30ന് രാജേന്ദ്ര മൈതാനിയില്‍ നിന്നും മറൈന്‍ െ്രെഡവിലേക്ക് പ്രതിഷേധ വാഹന പ്രതിഷേധ റാലി നടത്തും.
ആലുവ മുതല്‍ അരൂര്‍ വരെയുള്ള ഭാഗങ്ങളിലെ തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സമര സമിതി പ്രതിനിധികളായ അഡ്വ. ടി.ബി. മിനി, സോളി ജോര്‍ജ്, ജോണ്‍ ജേക്കബ്, എം.ജെ. ടിറ്റോ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: