മട്ടന്നൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം മട്ടന്നൂര്‍ മുനിസിപ്പല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് വയോജന പ്രതിഷേധ മാര്‍ച്ച് നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി.ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു. വി.എം.ബാലന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.പി.പത്മനാഭന് നമ്പ്യാര്‍, ടി.ജയചന്ദ്രന്, കെ.വേണുഗോപാല്‍, പി.എം.അരവിന്ദാക്ഷന്, രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു.
എടയന്നൂര്‍: വയോജന നയം നടപ്പിലാക്കണമെന്നും വയോജന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം മാര്‍ച്ച് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന് ഉദ്ഘാടനം ചെയ്തു. കെ.ആര്.തെരൂര്‍ അധ്യക്ഷത വഹിച്ചു. പി.സി.പത്മനാഭന് നമ്പ്യാര്‍, ഭാനുമതി, പി.വി.ബാലകൃഷ്ണന് നമ്പ്യാര്‍, സി.പി.നാണുക്കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. യു.നാരായണന്, പി.എം.ഭാസ്കരന്, പി.വി.നാരായണന് നമ്പ്യാര്‍, എ.ടി.മുരളീധരന് എന്നിവര്‍ നേതൃത്വം നല്കി.
കാര്‍ത്തികപുരം: കേരള സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഉദയഗിരി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എം.ജി.ഗോപാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ജയാനന്ദന് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാര്‍ത്തികപുരം യൂണിറ്റ് പ്രസിഡണ്ട് എം.എ.ജോണ്സണ്, കെ.വി.ജോസഫ്, ജോര്‍ജ്ജ് ഞെരളക്കാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: