പത്തനംതിട്ട:ശബരിമലക്കാടുകളിലെ ശബരിയുടെ പിന്മുറക്കാര്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണക്കാഴ്ച ഒരുക്കുന്നു. അയ്യപ്പന്റെ പൂങ്കാവനത്തിലെ 18 മലകളിലെ വനവാസികള്‍ക്കാണ് ഇന്ന് ഓണക്കോടി നല്‍കുന്നത്. രാവിലെ ഒന്‍പതിന് പ്ലാപ്പള്ളി തലപ്പാറ കോട്ടയില്‍ വെറ്റയും, പുകയിലയും വച്ച് പ്രാര്‍ത്ഥിച്ചശേഷമാണ് ഓണക്കോടി വിതരണം.
നിലയ്ക്കല്‍, ചാലക്കയം, അട്ടത്തോട് എന്നിവിടങ്ങളിലെ വനവാസികള്‍, മലയരയന്മാര്, മലമ്പണ്ടാരങ്ങള്‍ എന്നിവര്‍ക്ക് ആദ്യം ഓണക്കോടി നല്‍കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ അധ്യക്ഷതവഹിക്കും. പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് സെക്രട്ടറി വി.എസ്. ജയകുമാര്‍, ചീഫ് എഞ്ചിനിയര്‍ (ജനറല്‍) ജി.മുരളീകൃഷ്ണന്, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ ആര്. രവിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: