കുടുംബശ്രീ ഓണ ചന്തകള്‍ തുടങ്ങും

Tuesday 6 September 2016 10:31 pm IST

കല്‍പ്പറ്റ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ഓണചന്തകള്‍ സെപ്തംബര്‍ ഏഴ് മുതല്‍ 12 വരെ നടക്കും. ജില്ലയിലെ 26 സി.ഡി.എസുകള്‍ക്ക് പുറമെ ജില്ലാ തലത്തിലും മൂന്ന് ദിവസങ്ങളിലായി ഓണച്ചന്തകള്‍ സംഘടിപ്പിക്കും. പ്ലാസ്റ്റിക് രഹിത വയനാട് എന്ന ആശയം മുന്‍നിര്‍ത്തി എല്ലാ ഓണച്ചന്തകളിലും പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ നിലവാരമുള്ള പാക്കിംഗില്‍ ലഭ്യമാക്കുകയാണ് ഇത്തവണത്തെ പ്രത്യേകത. കുടുംബശ്രീ ലോഗോ പതിച്ച സ്റ്റിക്കറുകള്‍, കവറുകള്‍ എന്നിവ ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. ഒരു കുടുംബശ്രീ അയല്‍ക്കൂട്ടം 3 ഉല്‍പ്പന്നമെങ്കിലും ചന്തകളില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കുടുംബശ്രീ പൊലിവ് ക്യാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച പച്ചക്കറികളും ഓണചന്തകളിലെത്തിക്കും. പൊലിവ് പദ്ധതിയുടെ ഭാഗമായി ഒമ്പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങള്‍ ജൈവീക രീതിയില്‍ 500 ഏക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തിയിട്ടുള്ളത്. കുടുംബശ്രീ ചന്തകളില്‍ ജൈവ പച്ചക്കറികള്‍, കാന്റീ ന്‍, ഭക്ഷ്യമേള, ചക്ക ഉല്‍പന്നങ്ങള്‍, പായസ മേള, ജിവിത ശൈലി രോഗനിര്‍ണ്ണയത്തിനായി സാന്ത്വനം കൗണ്ടര്‍, നാടന്‍ കോഴി ചന്ത, ആട് ചന്ത, അപ്പാരല്‍ പാര്‍ക്ക് ഉല്‍പന്നങ്ങള്‍, മാറ്റ് ഉല്‍പന്നങ്ങള്‍, വിവിധ തുണിയുല്‍പന്നങ്ങള്‍, ബ്രാന്‍ഡ് ചെയ്ത ഹോം ഷോപ്പ് ഉല്‍പന്നങ്ങള്‍, കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിവിധയിനം പച്ചക്കറികളും ചന്തകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.