പൊന്‍കുന്നം: ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ നിരോധിത പുകയില ഉത്പന്നവുമായി യുവാവ് പിടിയില്‍. ഈരാറ്റുപേട്ട തെക്കേക്കര മുരുക്കോലില്‍ ഇസ്മയില്‍ (27) ആണ് പിടിയിലായത്.
പൊന്‍കുന്നം പോലിസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മണിമലയില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോകുന്നതിനിടെ മണ്ണംപ്ലാവില്‍ വെച്ച് തടഞ്ഞു നിര്‍ത്തിയാണ് സ്വകാര്യബസില്‍ നിന്ന് ആറായിരം രൂപയുടെ ഹാന്‍സ് പിടികൂടിയത്. കസ്റ്റഡിയില്‍ എടുത്ത യുവാവിനെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.
പൊന്‍കുന്നം എസ്.ഐ. കെ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഷിഹാസ്, സുരേഷ്, സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: