കുറവിലങ്ങാട്: പുനരാരംഭിച്ച കെഎസ്ആര്‍ടി ബസ്സിന് സ്വീകരണം നല്കി. വര്‍ഷങ്ങളായി സര്‍വ്വീസ് നടത്തിയിരുന്ന തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസാണ് പുനരാരംഭിച്ചത്. രാവിലെ 5.20ന് കൂത്താട്ടുകുളത്തുനിന്ന് വെളിയന്നൂര്‍, ഉഴവൂര്‍വഴി-കുറിച്ചിത്താനം-കിടങ്ങൂര്‍-മണര്‍കാട്-പുതുപ്പള്ളി-തെങ്ങണവഴി-തിരുവനന്തപുരത്തേയ്ക്കും, തിരുവനന്തപുരത്തുനിന്ന് 11.45ന് തിരിച്ച് കോട്ടയം-കുറവിലങ്ങാട്-കുര്യനാട്-ഉഴവൂര്‍ വഴി-തൃശൂര്‍ക്കും തൃശൂരില്‍ നിന്ന് അവസാനയാത്ര കൂത്താട്ടുകുളത്തും അവസാനിയ്ക്കുന്ന രീതിയിലാണ് പുതുതായി ബസ്സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കൂത്താട്ടുകുളത്ത് പിറവം എംഎല്‍എ അനൂപ് ജേക്കബ് ബസിന് ഫ്ളാഗ്ഓഫ് ചെയ്തത് യാത്ര ആരംഭിച്ച കൂത്താട്ടുകുളം-ഉഴവൂര്‍ വഴി-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസിന് ഉഴവൂരില്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, ഉഴവൂര്‍ വിജയന്, മോളി ലൂക്കാ,തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൗരസംഘം സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: