നാടെങ്ങും ഋഷിപഞ്ചമി ആഘോഷം

Tuesday 6 September 2016 10:38 pm IST

കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ആഘോഷിച്ചു. 97ശാഖകളില്‍ പതാക ഉയര്‍ത്തല്‍, വിശ്വകര്‍മ്മപൂജ, പ്രസാദ വിതരണം എന്നിവ നടന്നു. വിഎസ്എസ് താലൂക്ക് യൂണിയന്‍ മന്ദിരത്തില്‍ വിഎസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ. രാജന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിശ്വകര്‍മ്മ ദേവപൂജയും ശിവജി ആചാര്യയുടെ ആദ്ധ്യാത്മിക പ്രഭാഷണവും നടന്നു. കോട്ടയം യൂണിയന്‍ വേണ്ടി നിര്‍മ്മിച്ച വിരാഡ് വിശ്വകര്‍മ്മ ദേവന്റെ തിരുരൂപം വിശ്വകര്‍മ്മ ദിനാഘോഷകമ്മിറ്റി യൂണിയന് സമര്‍പ്പിച്ചു. മഹിളാസംഘം ഗായത്രി സ്വാശ്രയസംഘം എന്നിവയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദേവ സഹസ്രനാമാര്‍ച്ചനയും പ്രസാദവിതരണവും നടത്തി. വിഎസ്എസ് കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ. രാജന്‍ ബോര്‍ഡംഗം പി.ടി. രംഗനാഥന്‍, ജില്ലാപ്രസിഡന്റ് കെ.ആര്‍. സുധീന്ദ്രന്‍, യൂണിയന്‍സെക്രട്ടറി കെ.കെ. രാജപ്പന്‍, ട്രഷറര്‍ പി.ജി. ചന്ദ്രബാബു, മഹിളാസംഘം ജില്ലാ പ്രസിഡന്റ് സരസമ്മ കൃഷ്ണന്‍, താലൂക്ക് പ്രസിഡന്റ് പൊന്നമ്മ ദാമോദരന്‍, സെക്രട്ടറി ഉഷാ രാജന്‍, ഖജാന്‍ജി മീനാ പ്രസാദ്, കെ.എസ്. ത്രിവിക്രമന്‍, വിശ്വകര്‍മ്മ ദിനാഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.ജെ. സുരേഷ്, ജോ. കണ്‍വീനര്‍ എം.ജി. ബിജുകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുറിച്ചി: ഋഷിപഞ്ചമി ആഘോ ഷം ശ്രീവിശ്വമഹാദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളോടും സംഗീതോത്സവത്തോടും കൂടിനടത്തി. പായിപ്പാട്‌നിന്ന് ആരംഭിച്ച കേരള വിശ്വകര്‍മ്മസഭ രഥഘോഷയാത്രക്ക് നല്‍കിയ സ്വീകരണങ്ങള്‍ക്ക് ശേഷം കലാമണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടന്നു. വിശ്വകര്‍മ്മ മഹാദേവക്ഷേത്രം പ്രസിഡന്റ് കെ.കെ. മോഹനന്റെ അദ്ധ്യക്ഷതതയില്‍ കൂടിയ സംഗീതാര്‍ച്ചന റാപ്പുഴക്കാവ് ഉപദേശകസമിതി പ്രസിഡന്റും കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗവുമായ ബി.ആര്‍. മഞ്ജീഷ് ഭദ്രദീപം കൊളുത്തി. ഋഷിപഞ്ചമി പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നും സാധാരണക്കാരായ തൊഴില്‍ അന്വേഷകര്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ മുദ്രാബാങ്ക് പദ്ധതി പ്രയോജനപ്പെടുത്തണമെന്നും മഞ്ജീഷ് പറഞ്ഞു. ഈര സുഭാഷ് ശിവന്‍ സംഗീതം ആലപിച്ച് ചടങ്ങ് ഉത്ഘാടനം ചെയ്തു. ക്ഷേത്രയോഗം സെക്രട്ടറി പി കെ. പ്രസാദ്, കെ.എം ദാസപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.