ഇരിട്ടി : കൊട്ടിയൂര്‍ ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് അധികൃതരോടാവശ്യപ്പെട്ടു. 2014 സെപ്തംബറില്‍ ട്രസ്റ്റി ബോര്‍ഡു നിയമനം നടത്തിയ ക്ഷേത്ര ജീവനക്കാരുടെ നിയമനത്തിന് അനുമതി നല്‍കാതെ മാറ്റിവെച്ച ദേവസ്വം കമ്മീഷണരുടെ നടപടി പ്രതിശേധാര്ഹാമാണ്. ഇവര്‍ക്ക് എത്രയും പെട്ടെന്ന് അംഗീകാരം നല്‍കണമെന്നും സര്‍ക്കാര്‍ അനുവദിച്ച ശമ്പള പരിഷ്കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊട്ടിയൂരില്‍ വെച്ച് നടന്ന യോഗത്തില്‍ മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ്സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് നമ്പൂതിരി, സംസ്ഥാന ജനറല്‍സെക്രട്ടറി സുധാകരന് പാലക്ക, ജില്ലാ സിക്രട്ടറി സി.വി.രാജേഷ്, മേഖലാ കണ്‍വീനര്‍ രാജന് കാറാട്ട് എന്നിവര്‍ പ്രസംഗിച്ചു. യൂനിറ്റ് കണ്‍വീനര്‍ കെ.വി.രത്നാകരന് സ്വാഗതവും ജോ.കണ്‍വീനര്‍ കെ.ദേവരാജന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: