ഇരിട്ടി : ശ്രീ നാരായണ ഗുരു ജയന്തിയോടനുബന്ധിച്ചു ഇരിട്ടി എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുള്ള കലാ മത്സരങ്ങള്‍ 10ന് രാവിലെ 10 മണിമുതല്‍ ഇരിട്ടി എസ്എന്‍ഡിപി ഹോളില്‍ നടക്കും. ദൈവദശകം , ലളിതഗാനം, പ്രസംഗം, ജനറല്‍ ക്വിസ് എന്നിവയിലാണ് മത്സരം. മത്സരത്തില്‍ എല്‍പി, യുപി, ഡിഗ്രി കുട്ടികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 04902 492855, 9496473727.
16ന് നടക്കുന്ന ചതയ ദിനാഘോഷം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. വത്സന് തില്ലങ്കേരി ശ്രീനാരായണ ഗുരു സന്ദേശം നല്‍കും. പഠനോപകരണങ്ങളുടെ വിതരണം ഇരിട്ടി മുന്‍സിപ്പല്‍ ചെയര്മാന് പി.പി.അശോകന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: