ഉത്സവങ്ങള്‍ മാനവിക ഐക്യം ഊട്ടിവളര്‍ത്താനും സാമൂഹ്യ ഐക്യത്തിനും : കെ.പി.ശശികല ടീച്ചര്‍

Tuesday 6 September 2016 11:02 pm IST

പെരളശ്ശേരി: ഗണേശേത്സവം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ മാനവികഐക്യം ഊട്ടി വളര്‍ത്താന്നും സാമൂഹ്യ ഐക്യത്തിനും വേണ്ടിയുളളതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഐവര്‍ക്കുളം ഗണേശസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗണേശോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ബാലഗംഗാധര തിലകനെ പോലെയുള്ള ദേശീയ നേതാക്കള്‍ ഗണേശോത്സവങ്ങള്‍ നാടിന്റെ ഐശ്വര്യത്തിനും അഖണ്ഡത നിലനിര്‍ത്തുന്നതിനും ഉപോദ്ബലകമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്യ സമര കാലഘട്ടത്തില്‍ ആരും ഇത്തരം ആഘോഷങ്ങളെ വര്‍ഗ്ഗീയമായി കണ്ടില്ല. രാഖി ബന്ധിക്കുന്നതിന്ന് ആരും മതത്തിന്റെ വേര്‍തിരിവുകള്‍ കണ്ടില്ല. എന്നാല്‍ ഇന്ന് നമ്മുടെ ദേശീയമാനബിന്ദുക്കളായ നിലവിളക്കും ഓണവും പൂക്കളും ചിലര്‍ക്ക് വര്‍ഗ്ഗിയമാവുന്നു. ഇത് പെതുസമൂഹം തിരിച്ചറിയണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ചടങ്ങില്‍ കേണല്‍ രാംദാസ് അധ്യക്ഷത വഹിച്ചു.കെ.പി.ഹരീഷ്ബാബു, കെ.ജി.ബാബു, എന്‍.ഭാസ്‌കരന്‍,ടി.രാമദാസന്‍ എന്നിവര്‍ സംസാരിച്ചു. അഖില വിപിന്‍ ദൈവദശകം ആലപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.